ക്രിസ്മസ് സ്‌നേഹത്തിന്റെ അവതാരം: ഫാ. ഡേവിസ് ചിറമ്മൽ

Thursday 25 December 2025 12:46 AM IST

തൃശൂർ: സ്‌നേഹത്തിന്റെ അവതാരമാണ് ക്രിസ്മസെന്ന് കിഡ്‌നി ഫെഡറേഷൻ ഒഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ. ജനിച്ച് മരണത്തിലേക്ക് പോകും വരെ നാം ലോകത്തോട് കടപ്പെട്ടിരിക്കുന്നു. ആ കടപ്പാട് തീർക്കലാണ് സ്‌നേഹം. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നടൻ ഇർഷാദ് അലി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി.ബാബു, സെക്രട്ടറി രഞ്ജിത് ബാലൻ, ട്രഷറർ ടി.എസ്.നീലാംബരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രസ്‌ ക്ലബ് പാട്ടു ക്ലബിന്റെ കരോൾ ഗാനവും നടന്നു.