ദേശീയ ഉപഭോക്തൃ അവകാശദിനം

Wednesday 24 December 2025 10:49 PM IST

ആലപ്പുഴ: ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പി.പി ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു. ദേശീയ ഉപഭോക്തൃ അവകാശദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് പി.ആർ ഷോളി അധ്യക്ഷയായി. അഡ്വ. ആർ.രാജേന്ദ്രപ്രസാദ് വിഷയാവതരണം നടത്തി. പ്രമുഖ മൊബൈൽ കമ്പനിക്കെതിരെ നിയമ പോരാട്ടം നടത്തി വിജയം നേടിയ ഡോ. വാണി എസ്. പ്രസാദിനെ ചടങ്ങിൽ ആദരിച്ചു. എ.ഡി.എം ആശാ സി.എബ്രഹാം, സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ എ.എം നൗഫൽ തുടങ്ങിയവർ പങ്കെടുത്തു.