കഥാസമാഹാരം പ്രകാശനം
Wednesday 24 December 2025 10:51 PM IST
ഹരിപ്പാട്: ജ്യോതിശ്രീ ഹരിപ്പാട് എഴുതിയ 'കൈക്കുമ്പിളിലെ നിഴലും നിലാവും' എന്ന 20 കഥകളുടെ സമാഹാരത്തിന്റെ പ്രകാശനം നടന്നു. കഥാകാരിയുടെ ആദ്യ ഗുരുവായ പെരുമന സി.രാജലക്ഷ്മി അമ്മയ്ക്ക് ആദ്യകോപ്പി കൈമാറിയായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. ഉണ്മ മോഹൻ,ഡോ. ബീന രവീന്ദ്രൻ, സുജാത മോഹൻദാസ്, മിനി,ജോയ്സ് തോമസ്, ശ്രീകല, കഥാകാരൻ ചന്ദ്രബാബു പനങ്ങാട്, എം. കൃഷ്ണകുമാർ, ദയ, ബീനാഗോപൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉണ്മ പബ്ലിക്കേഷൻസാണ് പ്രസാധകർ.