ഗാ‌ഹിക പീ‌ഡന പരാതി അദാലത്ത്

Wednesday 24 December 2025 10:52 PM IST

ആലപ്പുഴ: കേരള പൊലീസിന്റെ സ്ത്രീസുരക്ഷാ പദ്ധതിയുടെ ഭാഗമായി ജനുവരി മൂന്നിന് ആലപ്പുഴ ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററിൽ വച്ച് ഗാർഹിക പീഡന പരാതി അദാലത്ത് നടത്തും. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത്. പരാതിക്കാർ അന്നേദിവസം രാവിലെ 10ന് എഴുതി തയ്യാറാക്കിയ പരാതിയുമായി അദാലത്തിൽ പങ്കെടുക്കണം. പരാതിക്കാർക്ക് Link:-https://forms.gle/Vp1CSfuGFETJeHD5A എന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാം.