'തൊഴിലാളി ഐക്യം അനിവാര്യം'

Thursday 25 December 2025 12:53 AM IST

തൃശൂർ: രാജ്യത്തെ തൊഴിലാളികൾ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലത്ത് തൊഴിലാളി സമൂഹത്തിന്റെയും സംഘടനകളുടെയും ഐക്യം അത്യന്താപേക്ഷിതമാണെന്ന് ടി.എൻ.പ്രതാപൻ. ഐക്യം ശക്തിപ്പെടുത്താനും മുന്നോട്ടു കൊണ്ടുപോകാനും ഐ.എൻ.ടി.യു.സി വഹിക്കുന്ന പങ്ക് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ക്രിസ്മസ് നവവത്സരാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വി.എ.ഷംസുദ്ദീൻ, എ.ടി.ജോസ്, കെ.എൻ.നാരായണൻ, ശകുന്തള സജീവൻ, ജോയ്‌സി ജോസ്, ഉമ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കേക്ക് മുറിക്കുകയും മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.