മനീഷ വിസ്ഡം: പഠന ക്ലാസ് നാളെ
Thursday 25 December 2025 12:55 AM IST
പുതുക്കാട്: ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മനീഷ വിസ്ഡം ശ്രീനാരായണ സ്‌കോളർഷിപ്പ് പരിക്ഷയ്ക്കായുള്ള പഠന ക്ലാസ് നാളെ നടക്കും. പുതുക്കാട് യൂണിയൻ മന്ദിരത്തിൽ രാവിലെ 9.30 മുതൽ ക്ലാസുകൾ ആരംഭിക്കും. പ്രമുഖ ട്രെയിനർമാരായ കെ.എം.സജീവ്, ഡോ. കെസോമൻ എന്നിവർ ക്ലാസ് നയിക്കും. പഠന ക്ലാസിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ സെക്രട്ടറി ടി.കെ.രവീന്ദ്രൻ നിർവഹിക്കും. പെൻഷനേഴ്‌സ് കൗൺസിൽ യൂണിയൻ പ്രസിഡന്റ് ടി.വി.അനിൽകുമാർ അദ്ധ്യക്ഷനാകും. സ്‌കോളർഷിപ്പ് പരിക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത യൂണിയൻ പരിധിയിലെ ശാഖകളിൽ നിന്നുള്ള 250ഓളം വിദ്യാർത്ഥികൾക്കായാണ് പഠന ക്ലാസ് സംഘടിപ്പിക്കുന്നത്.