ഗാന്ധിഗ്രാമം പരിപാടി ജനുവരി ഒന്നിന്
Thursday 25 December 2025 12:58 AM IST
തൃശൂർ: രമേശ് ചെന്നിത്തലയുടെ 16ാം ഗാന്ധിഗ്രാമം പരിപാടി ജനുവരി ഒന്നിന് ഗുരുവായൂർ പുന്നയൂർ പഞ്ചായത്ത് നായാടി എസ്.സി കോളനിയിൽ നടത്തും. രമേശ് ചെന്നിത്തല കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന കാലത്ത് ആദിവാസി ദളിത് വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായാണ് ഗാന്ധിഗ്രാമം പരിപാടി ആരംഭിച്ചത്. ആദ്യതവണ കോളനിവികസനത്തിനായി സർക്കാരിനെക്കൊണ്ട് ഒരു കോടി രൂപ വീതം അനുവദിപ്പിക്കാൻ കഴിഞ്ഞിരുന്നു. പിന്നീട് ആഭ്യന്തര മന്ത്രിയായിരുപ്പോഴും പ്രതിപക്ഷനേതാവായിരുന്നപ്പോഴും പുതുവർഷം അവർക്കൊപ്പമാണ് ആഘോഷിച്ചിരുന്നത്. പുതുവർഷദിനം രാവിലെ ഒമ്പതിന് പുന്നയൂരിൽ എത്തുന്ന ചെന്നിത്തല പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും കോളനിവാസികൾക്കൊപ്പം ഒത്തുചേരും. ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികളും ആസ്വദിച്ച ശേഷം മടങ്ങും.