സംഗമഗ്രാമ മാധവൻ അനുസ്മരണം

Thursday 25 December 2025 1:00 AM IST

തൃശൂർ: ദേശീയ ഗണിതദിനത്തോടനുബന്ധിച്ച് സംഗമഗ്രാമ മാധവൻ അനുസ്മരണം നടന്നു. കേന്ദ്ര സംസ്‌കൃത സർവകലാശാല ഗുരുവായൂർ കേന്ദ്രവും മാധവഗണിത കേന്ദ്രവും സംയുക്തമായി പാവറട്ടി പി.ടി.കുര്യാക്കോസ് സ്മൃതിഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ മാധവഗണിത കേന്ദ്രം ഡയറക്ടർ എ.വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. വിശ്വനാഥൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ആന്റോ ലിജോ, പാവറട്ടി ഗ്രന്ധശാല വൈസ് പ്രസിഡന്റ് ഡോ. അനീഷ് എന്നിവർ സംസാരിച്ചു. കേന്ദ്ര സംസ്‌കൃത സർവകലാശാല പുറനാട്ടുകര ക്യാംപസിൽ 31ന് നടക്കുന്ന പരിപാടിയിൽ ഗ്രന്ഥകാരനും ചിന്തകനുമായ ഡോ. പി.രാജശേഖർ ഗണിതദിന പ്രഭാഷണം നടത്തും. സർവകലാശാല ഗുരുവായൂർ ക്യാംപസ് ഡയറക്ടർ പ്രൊഫ. കെ.കെ.ഷൈൻ അദ്ധ്യക്ഷത വഹിക്കും.