അതിരപ്പിള്ളി റൺ 28ന്
Thursday 25 December 2025 12:12 AM IST
ചാലക്കുടി: ചാലക്കുടി സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ അതിരപ്പിള്ളി റൺ 28ന് നടക്കും. ചാലക്കുടി കോസ്‌മോസ് ക്ലബ്ബിൽ നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം തിരിച്ച് ഇവിടെതന്നെ സമാപിക്കും. ഇത്തവണ കിഡ്‌സ് റൺ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡയാലസിസ് ചെയ്യുന്നവർക്കും ഓട്ടിസം ബാധിച്ച കുട്ടികൾക്കും കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെയാണ് റൺ. മെഡിക്കൽ സപ്പോർട്ട്, സുരക്ഷാ ക്രമീകരണങ്ങൾ, റണ്ണർമാർക്ക് മികച്ച സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് അനീഷ് ജോർജ് പൈനാടത്ത്,ബിബിൻ മാണിക്കത്താൻ, കെ.സി. അനൂപ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.