ഏഴടി ഉയരത്തിൽ സ്വർണവും രത്നങ്ങളും പതിച്ച രാമവിഗ്രഹം അയോദ്ധ്യയിൽ സ്ഥാപിക്കുന്നു,​ 200 കോടി രൂപ മൂല്യം

Wednesday 24 December 2025 11:20 PM IST

അയോദ്ധ്യ: ഏഴടി ഉയരത്തിൽ അഞ്ച് ക്വിന്റ‍ൽ ഭാരം വരുന്ന രാമവിഗ്രഹം അയോദ്ധ്യിയിൽ സ്ഥാപിക്കുന്നു. ഡിസംബർ 29നാണ് സന്ത് തുളസീദാസ് ക്ഷേത്രത്തിനടുത്തുള്ള സ്ഥലത്ത് അംഗദ് തിലയുടെ ദിശയിലാണ് വിഗ്രഹം സ്ഥാപിക്കുന്നു. സ്വർണം,​ വെള്ളി,​ വജ്രങ്ങൾ എന്നിവ കൊണ്ട് അലങ്കരിച്ച വിഗ്രഹത്തിന് ഏഴ് അടി 10 ഇഞ്ച് ഉയരമുണ്ട്. പരമ്പരാഗത ശില്പ,​ സാങ്കേതിക വിദ്യകളും വേദതത്വങ്ങളും അനുസരിച്ച് ഉഡുപ്പിയിലാണ് രാമവിഗ്രഹം നിർമ്മിച്ചത്. തഞ്ചാവൂർ ശൈലിയിലാണ് വിഗ്രഹത്തിന്റെ നിർമ്മാണമെന്ന് രാമജന്മഭൂമി തീർ‌ത്ഥ ക്ഷേത്ര ട്രസ്റ്റി ഡോ. അനിൽ മിശ്ര അറിയിച്ചു. നിരവധി ക്ഷേത്രങ്ങൾ്കക് വിഗ്രഹങ്ങൾ തയ്യാറാക്കിയ ബംഗളുരു നിവാസിയായ ആർട്ടിസ്റ്റ് ജയശ്രീ ഫാദിഷാണ് വിഗ്രഹത്തിന്റ ശില്പി.

ഡിസംബർ 19ന് പ്രത്യേക പൂജാ ചടങ്ങുകളോടെയായിരിക്കും വിഗ്രഹത്തിന്റെ പ്രതിഷ്ഠ നിർവഹിക്കുക,​ പ്രതിഷ്ഠയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണെന്നും അനിൽ മിശ്ര വ്യക്തമാക്കി.