യോഗ ക്ഷേമം ജില്ലാ കലാമേള
Thursday 25 December 2025 12:26 AM IST
ചാലക്കുടി: ജില്ലാ യോഗക്ഷേമ സഭയുടെ കലാസാംസ്‌കാരിക സംഗമം തൗര്യത്രികം സി.കെ.എം എൻ.എസ്.എസ് സ്‌കൂളിൽ 27, 28 തിയതികളിൽ നടക്കും. 27ന് രാവിലെ ഒമ്പതിന് പി.എൻ.ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ശ്രീകുമാർ മേലേടം അദ്ധ്യക്ഷനാകും. 28ന് വൈകിട്ട് നാലിന് എ.ഡി.ജി.പി പി.വിജയൻ പ്രഭാഷണം നടത്തും. സമാപന സമ്മേളനം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അഷ്ടവൈദ്യൻ ഡോ. ഇ.ടി.നീലകണ്ഠൻ മൂസ് അദ്ധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എൻ.ഡി.നമ്പൂതിരി മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ ശ്രീകുമാർ മേലേടം, ദേവൻ കറേക്കാട്, കെ.ഡി.ദാമോദരൻ, ദീപു എം.മംഗലൻ, എം.കെ.ശങ്കരൻ , കെ.ജെ.വിഷ്ണു എന്നിവർ പങ്കെടുത്തു.