രൂപയും സ്വർണവും കവർന്നു
Thursday 25 December 2025 3:55 AM IST
ബാലരാമപുരം: കട്ടച്ചൽക്കുഴിയിൽ പട്ടാപ്പകൽ മൂന്ന് ലക്ഷം രൂപയും രണ്ട് പവൻ സ്വർണവും കവർന്നു.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മോഷണം നടന്നതായി പൊലീസ് സംശയിക്കുന്നത്.മംഗലത്തുകോണം പുത്തൻകാനം നെടിയവിള വീട്ടിൽ ഗോപാലൻ മകൻ സുരേഷിന്റെ വീട്ടിലായിരുന്നു കവർച്ച.മേശയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം രൂപയും സുരേഷിന്റെ മകളുടെ സ്വർണമാല,സ്വർണകമ്മൽ,സ്വർണമോതിരം ഉൾപ്പെടെ രണ്ട് പവൻ സ്വർണവുമാണ് കള്ളൻ അപഹരിച്ചത്. ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.