2025ലെ ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണം 'ബിരിയാണി', രണ്ടാം സ്ഥനത്ത് ബർഗർ

Thursday 25 December 2025 1:02 AM IST

ന്യൂഡൽഹി: 2025ലും ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണം 'ബിരിയാണി'. ‘സ്വി​ഗ്ഗി’യിലൂടെ മാത്രം 9.3 കോ​ടി ബി​രി​യാ​ണി​ക​ളാണ് ഓ​ർ​ഡ​ർ ചെ​യ്തത്. അതായത് ഓരോ 3.25 സെക്കൻഡിലും ഒരു ബിരിയാണി. മിനിറ്റിൽ 194 ബിരിയാണികൾ. ചിക്കൻ ബിരിയാണിയ്ക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്. 5.77 കോ​ടി​. ​

അതേസമയം, രണ്ടാം സ്ഥനത്ത് ബ​ർ​ഗ​ർ ഇടംപിടിച്ചു. 4.42 കോ​ടി. പി​സ്സയും ദോശയും യഥാക്രമം 4.42 കോ​ടി, 2.62 കോ​ടി. 2024ൽ 97 ​ല​ക്ഷം ബി​രി​യാ​ണി​ക​ൾ ഓ​ർ​ഡ​ർ ചെ​യ്ത് ഹൈ​ദ​രാ​ബാ​ദ് ന​ഗ​രം തന്നെയാണ് ഈ വർഷവും മു​ന്നി​ൽ. ബം​ഗ​ളൂ​രു 77 ല​ക്ഷം, ചെ​ന്നൈ 46 ല​ക്ഷം എ​ന്നി​ങ്ങ​നെ​യു​മാ​ണ്. റ​മ​ദാ​ൻ മാ​സ​ത്തി​ൽ മാ​ത്രം 60 ല​ക്ഷം ബി​രി​യാ​ണി​ക​ൾ​ക്ക് ഓ​ർ​ഡ​ർ വ​ന്നു​വെ​ന്നും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

സ്നാ​ക് ടൈം

സ്നാ​ക് ടൈമിലെ താരം ചി​ക്ക​ൻ ബ​ർ​ഗ​റെന്നാണ് കണക്ക് പറയുന്നത്. ആ സമയത്ത് 63 ല​ക്ഷം ബ​ർ​ഗ​റുകൾക്ക് ഓർഡർ ലഭിക്കുന്നത്. 2024ൽ ​ചി​ക്ക​ൻ റോ​ൾ ഓ​ർ​ഡ​ർ 24.8 ല​ക്ഷ​മാ​യി​രു​ന്നു​വെ​ങ്കി​ൽ ഈ ​വ​ർ​ഷം അ​ത് 41 ല​ക്ഷ​മാ​യി. ചാ​യ-​സ​മൂ​സ -34.2 ല​ക്ഷം.

ഡെ​സ​ർ​ട്ടു​കളും

വൈ​റ്റ് ചോ​ക്ല​റ്റാണ് ഡെ​സ​ർ​ട്ടു​ക​ളി​ൽ ഇത്തവണ താ​രം -69 ല​ക്ഷം ഓ​ർ​ഡ​റു​ക​ൾ. 54 ല​ക്ഷം ചോ​ക്ല​റ്റ് കേ​ക്കു​ക​ൾ. ഗു​ലാ​ബ് ജാം​ 45 ല​ക്ഷം.

ഇന്റർനാഷണൽ - ലോക്കൽ

ഇന്റർനാഷണൽ വി​ഭ​വ​ങ്ങ​ളി​ൽ മെ​ക്സി​ക്ക​നാണ് പ്രിയം കൂടുതൽ 1.2 കോ​ടി​. കൊ​റി​യ​ൻ 47 ല​ക്ഷം. അ​തേ​സ​മ​യം, പ്രാ​ദേ​ശി​ക രു​ചി​ക​ളി​ലേ​ക്കും ആളുകൾക്ക് പ്രിയം കൂടിയെന്ന് കണക്കുകൾ പറയുന്നു. പ​ഹാ​ഡി,മ​ല​ബാ​ർ,രാ​ജ​സ്ഥാ​നി തു​ട​ങ്ങി​യ​വയ്ക്ക് കഴിഞ്ഞ തവണയെക്കാൾ വർദ്ധനുവുണ്ടായി.

ലേറ്റ് നൈറ്റും ബ്രേക്ക്ഫാസ്റ്റും

അ​ർ​ദ്ധരാ​ത്രി മു​ത​ൽ പു​ല​ർ​ച്ചെ ര​ണ്ടു​വ​രെ​യു​ള്ള ലേ​റ്റ് നൈ​റ്റ് ഓ​ർ​ഡ​റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ദ്ധ​ന​യു​ണ്ടാ​യിട്ടുണ്ട്. കൂ​ടു​ത​ലും ചി​ക്ക​ൻ ബ​ർ​ഗ​റാ​ണ് 23 ല​ക്ഷം. ര​ണ്ടാ​മ​ത് ബി​രി​യാ​ണി. 1.1 കോ​ടി. ബ്രേക്ക്ഫാസ്റ്റിൽ താരം ഇ​ഡ​ലി​യാ​ണ്. 96 ല​ക്ഷം.

ഒൺലൈൻ ഓർഡറിന്

താത്പര്യമില്ലാതെ ബം​ഗ​ളൂ​രു

റ​സ്റ്റോ​റ​ന്റു​ക​ളി​ൽ പോ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​രി​ൽ മു​ന്നി​ൽ ബം​ഗ​ളൂ​രു​കാ​രാ​ണ്. 2.37 കോ​ടി പേർ. ഡ​ൽ​ഹി - 39 ല​ക്ഷം. ജ​യ്പൂ​ർ, കൊ​ച്ചി, ച​ണ്ഡീ​ഗ​ഢ് എ​ന്നി​വി​ട​ങ്ങ​ളി​ലും വ​ൻ വ​ർ​ദ്ധന​യു​ണ്ട്.