ലൈംഗികാതിക്രമം, സ്ഥാപന ഉടമ അറസ്റ്റിൽ

Thursday 25 December 2025 4:06 AM IST

വെഞ്ഞാറമൂട്: ജീവനക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ സംഭവത്തിൽ സ്ഥാപന ഉടമ അറസ്റ്റിൽ. വെഞ്ഞാറമൂട് മൈത്രി നഗറിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അതിക്രമത്തിനിരയായത്. സ്ഥാപന ഉടമ വാമനപുരം നിറമമൺകടവ് രാജീവ് മന്ദിരത്തിൽ രാജീവാണ്(51)അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.