സിനിമാ നയം തയ്യാറായി: മന്ത്രി സജി ചെറിയാൻ

Thursday 25 December 2025 1:20 AM IST

തിരുവനന്തപുരം: സിനിമാ നയം തയ്യാറായി കഴിഞ്ഞുവന്ന് മന്ത്രി സജി ചെറിയാൻ. ഇതിനായി രൂപീകരിച്ച സമിതിയുടെ ഒരു യോഗം കൂടി നടക്കാനുണ്ട്. സിനിമാ രംഗത്തെ പ്രശ്നങ്ങളൊക്കെ നയം വരുന്നതോടെ അവസാനിക്കുമെന്നാണ് കരുതുന്നത്. സിനിമാ നിർമ്മാതാക്കളും തിയേറ്റർ ഉടമകളും ഉന്നയിക്കുന്ന വിഷയങ്ങൾ പല വകുപ്പുകളുമായി ബന്ധപ്പെട്ടതാണ്. പ്രശ്നപരിഹാരത്തിന് വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. ഈ മാസം സിനിമാ സംഘടനകളുടെ യോഗം വിളിച്ചു ചേർത്ത് വിഷയങ്ങൾ ചർച്ചചെയ്യും.