സ്വന്തം സാന്താ ക്ലോസ്
ഇന്ന് ക്രിസ്മസ്...മധുരവും കേക്കും ക്രിസ്മസ് ട്രീയും പുൽകൂടുമായി ജനങ്ങൾ ആഘോഷ തിരക്കിലാണ്. കൂടെ സാന്റാ ക്ലോസും.സാന്റാക്ലോസ് ഇല്ലാതെ എന്ത് ക്രിസ്മസാണ്. ലോകമെമ്പാടുമുള്ള കുട്ടികൾക്ക് പ്രിയങ്കരനാണ് സാന്റാക്ലോസ്. ഒമ്പത് റെയിൻഡീറുകൾ വലിക്കുന്ന വാഹനത്തിൽ ലോകം ചുറ്റി കുട്ടികൾക്ക് സമ്മാനങ്ങൾ എത്തിക്കുന്ന സാന്റാ ക്ലോസിന്റെ ഉത്ഭവത്തെപറ്റി നിരവധി കഥകളുണ്ട്.
സാന്തയുടെ വരവ് പത്തൊൻപതാം നൂറ്റാണ്ടോടെയാണ് സാന്താക്ലോസിന് ജനപ്രീതി ലഭിക്കുന്നത്. നീണ്ട് തൂ വെള്ള നിറത്തിലുള്ള താടിയും സ്ലൈയും റെയിൻഡിയർ, സമ്മാനങ്ങൾ എന്നിവയുള്ള, വടക്കും തണുപ്പും ഉള്ള എവിടെയോ താമസിക്കുന്ന ഒരു രസകരമായ വൃദ്ധൻ. എന്നാൽ ആ ചിത്രത്തിന് വലിയ ആയുസ്സുണ്ടായിരുന്നില്ല. കാരണം സാന്തയുടെ രൂപഭാവം കൊണ്ട് ഇങ്ങനെ ഒരു മനുഷ്യൻ എവിടെയാണ് താമസിക്കുന്നതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതുമല്ല 1866 വരെ മനുഷ്യരാരും ഉത്തരധ്രുവത്തിൽ എത്തിയിരുന്നില്ല.
ഫിൻലാന്റിലോ ഗ്രീൻലാൻന്റിലോ
സാന്താ ക്ലോസ് എവിടെയാണ് താമസിക്കുന്നതെന്ന് ഇപ്പോഴും ജനങ്ങൾക്ക് വലിയ ധാരണയില്ല. അതിനാൽ തന്നെ കത്തുകൾ അയക്കുന്നതു ബുദ്ധിമുട്ടാണ്. സാന്ത തങ്ങളുടെ പൗരനിൽ ഒരാളാണെന്ന് അവകാശപ്പെടുന്ന നിരവധി രാജ്യങ്ങളുണ്ട്.ഫിൻലാൻഡിലെ പറയുന്നത് സാന്ത ലാപ്ലാൻഡിലെ കോർവത്തുന്തൂരിലാണെന്ന്. അതിനാൽ തന്നെ അവിടെയ്ക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. ഗ്രീൻലാൻഡിലാണെന്ന് ഡെയ്നുകളും മോറയിലാണെന്ന് സ്വീഡനും അവകാശപ്പെടുന്നു. സാന്താ വേൾഡ് എന്ന തീംപാർക്ക് വരെ സ്വീഡനിൽ ഉണ്ട്. ഇവയെല്ലാം ഉത്തരധ്രുവത്തിനോടടുത്തുള്ള സ്ഥലങ്ങളാണ്.
സെന്റ് നിക്കോളാസ് സിന്റർ ക്ലാസ് അല്ലെങ്കിൽ സെന്റ് നിക്കോളാസ് എന്നതിൽ നിന്നാണ് സാന്താക്ലോസ് എന്ന പേര് ഉണ്ടാകുന്നത്. എന്നൽ അതിലും ജനങ്ങൾ വേർതിരുച്ച് ചിന്തിക്കുന്നുണ്ട്. ക്രിസ്ത്യൻ ബിഷപ്പ് സെന്റ് നിക്കോളാസ് ആണോ അതോ മൈറയിലെ നിക്കോളാസ് ആണോ എന്ന്. വടക്കൻ യൂറോപ്പിലെന്നപോലെ, അനറ്റോലിയയിലെ വിവിധ സ്ഥലങ്ങള്ളും സാന്ത തങ്ങളുടേതാണെന്ന് അവകാശപ്പെടാൻ മത്സരമാണ്. വിശുദ്ധ നിക്കോളാസ് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയിരുന്നു. നാവികരുമായുള്ള ബന്ധം അദ്ദേഹത്തെ കുറിച്ച് ലോകമെമ്പാടും അറിയപ്പെട്ടെന്നും വിശ്വസിക്കുന്നു.
ഏറ്റവും വലിയ സാന്താ
ലോകത്തിലെ ഏറ്റവും വലിയ സാന്താക്ലോസ് പോർച്ചുഗലിലെ അഗ്വേഡയിലാണ്. 21 മീറ്റർ (69 അടി) ഉയരം. എൽഇഡി ലൈറ്റുകളിലാണ് നിർമ്മിച്ചിരിക്കുന്നത്.അതേസമയം അലാസ്കയിലെ നോർത്ത് പോളിലുള്ള സാന്താക്ലോസ് ഹൗസിൽ 42 അടി ഉയരമുള്ള ക്ലാസിക് ഫൈബർഗ്ലാസ് സാന്താ ലാൻഡ്മാർക്കായി നിലകൊള്ളുന്നുണ്ട്.250,000-ത്തിലധികം എൽ.ഇ.ഡി ലൈറ്റോടെ 1962ലാണ് ഇത് നിർമ്മിച്ചത്.