തിരുവനന്തപുരത്ത് വൻ മോഷണം; വീടിന്റെ വാതിൽ തകർത്ത് 60 പവൻ കവർന്നു

Thursday 25 December 2025 10:01 AM IST

തിരുവനന്തപുരം: കാട്ടാക്കട കൊറ്റംക്കുഴിയിൽ ക്രിസ്മസ് ആഘോഷത്തിനിടെ വൻ കവർച്ച. കൊറ്റംകുഴി സ്വദേശി ഷെെൻ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ക്രിസ്മസ് ആഘോഷത്തിനായി കുടുംബം പള്ളിയിൽ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. ഏകദേശം 60 പവൻ സ്വർണം നഷ്ടമായി.

ഇന്നലെ വെെകിട്ട് ആറ് മണിക്കാണ് ഷെെൻ കുമാറും കുടുംബവും പള്ളിയിൽ പോയത്. ഒമ്പത് മണിക്ക് തിരികെ എത്തിയപ്പോൾ വീട്ടിലെ മുൻവശത്തെ വാതിൽ തകർത്തനിലയിൽ ആയിരുന്നു. വീട്ടിലെ ഫ്യൂസും കാണാനില്ല. ഇന്നലെ രാത്രി തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനായി തെരച്ചിൽ നടത്തുകയാണ്.