എത്രനാൾ ഒരു ചീപ്പ് ഉപയോഗിക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
ദിവസവും മുടി ചീകി വൃത്തിയാക്കി വയ്ക്കുന്നവരാണ് പൊതുവെ മലയാളികൾ. എന്നാൽ പലരും ചീപ്പ് വൃത്തിയായി സൂക്ഷിക്കാറില്ല. ചീപ്പ് വൃത്തിയാക്കി വച്ചാൽ മാത്രമേ നല്ല മുടിയും ലഭിക്കുകയുള്ളൂ. ഇല്ലെങ്കിൽ താരൻ, മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ഇടയ്ക്കിടെ നമ്മൾ ഉപയോഗിക്കുന്ന ചീപ്പ് കഴുകണം. ഇത് വ്യക്തിശുചിത്വത്തിന്റെ കൂടി ഭാഗമായി കണക്കാക്കുന്നു. പക്ഷേ വെറുതെ കഴുകിയാൽ മാത്രം പോര.
ചീപ്പ് കഴുകുന്നതിന് മുനപ് അതിലിരിക്കുന്ന അഴുക്കും മുടിയും കളയണം. കെെ കൊണ്ടോ, പിൻ ഉപയോഗിച്ചോ അത് നീക്കം ചെയ്യാം. തുടർന്ന് കുറച്ച് നേരം ചീപ്പ് സോപ്പുവെള്ളത്തിൽ ഇടണം. അത് കഴിഞ്ഞ് ചീപ്പ് നല്ലപോലെ ഉരച്ച് കഴുകുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകി ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചെടുക്കാം. സ്ത്രീകൾ ആഴ്ചയിൽ രണ്ട് തവണയോ നാല് തവണയോ ചീപ്പ് ഇത്തരത്തിൽ കഴുകണം. ആറുമാസം കൂടുമ്പോൾ പുതിയ ചീപ്പ് വാങ്ങുകയും വേണം. കൂടാതെ ഒരാൾ ഉപയോഗിച്ച ചീപ്പ് മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല.