ഹോമിയോ മെഡിക്കൽ ഓഫീസർ ഒഴിവ്, അവസാനതീയതി അടുത്തമാസം മൂന്ന്
തിരുവനന്തപുരം: ജില്ലയിലെ സർക്കാർ ഹോമിയോപ്പതി സ്ഥാപനങ്ങളിൽ ഒഴിവുവരുന്ന മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി മുൻഗണനാ പട്ടിക തയാറാക്കുന്നതിന് ഓൺലൈർ പരീക്ഷ നടത്തുന്നു. ബി.എച്ച്.എം.എസ് യോഗ്യതയുള്ള 45നു താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാം.
ബയോഡാറ്റ, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ബിഎച്ച്എംഎസ് സർട്ടിഫിക്കറ്റ്, ടിസിഎംസി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ പിഡിഎഫ് ഫോർമാറ്റിൽ 2026 ജനുവരി മൂന്നിനകം interview.dmohomoeotvpm@gmail.com എന്ന ഇ-മെയിലിലേക്ക് അപേക്ഷ സമർപ്പിക്കണം.
തിരുവനന്തപും എസ്.ഇ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നടത്തുന്ന ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടുന്നവരെ തുടർന്ന് നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽനിയമനത്തിന് പരിഗണിക്കുന്നതാണ്. ഓൺലൈൻ പരീക്ഷയും, കൂടിക്കാഴ്ചയും നടത്തുന്ന തീയതികളുടെ വിവരങ്ങൾ ഇമെയിലിൽ അറിയിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2474266.