ദേശീയ ഉപഭോക്തൃ അവകാശദിനാചരണം
Saturday 27 December 2025 12:48 AM IST
കോട്ടയം : ഭക്ഷ്യപൊതുവിതരണ വകുപ്പും ജില്ലാ ഉപഭോക്തൃകാര്യ വകുപ്പും ചേർന്ന് ദേശീയ ഉപഭോക്തൃ അവകാശദിനം ആചരിച്ചു. കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടന്ന പരിപാടി തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ജി.പ്രവീൺ മുഖ്യാതിഥിയായി. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് വി.എസ്. മനുലാൽ അദ്ധ്യക്ഷത വഹിച്ചു. സ്‌പെഷ്യൽ ഗവണ്മെന്റ് പ്ലീഡർ സജി കൊടുവത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അംഗങ്ങളായ ആർ. ബിന്ദു, കെ.എം.ആന്റോ, അഡ്വ. സി.എസ്. ഗിരിജ, അഡ്വ. പി.ബി. മജേഷ് എന്നിവർ പങ്കെടുത്തു.