മാതൃകാ നടപടി സ്വീകരിക്കണം
Saturday 27 December 2025 12:50 AM IST
കോട്ടയം : ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ അക്രമവും ആക്രോശവും നടത്തിയവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ. അക്രമം നടത്തിയവരെ തള്ളിപ്പറഞ്ഞതിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടികൾ കൂടി സ്വീകരിക്കണം. കേരളത്തിൽ ബി.ജെ.പി നടത്തുന്ന ക്രൈസ്തവ സ്‌നേഹത്തിന്റെ ആത്മാർത്ഥത ഉത്തരേന്ത്യയിൽ കൂടി പ്രകടമാകണം. ഇന്ത്യൻ ജനതയുടെ മതേതര മനസ്സിനേറ്റ മുറിവാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുണ്ടായ ആക്രമങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.