ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

Saturday 27 December 2025 12:50 AM IST

ചങ്ങനാശേരി : തൃക്കൊടിത്താനം ജനമൈത്രി പൊലീസിന്റെയും പൊലീസ് സുരക്ഷാ സമിതിയുടെയും ആഭിമുഖ്യത്തിൽ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ ക്രിസ്മസ് ആഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കേക്ക് മുറിച്ചും, പടക്കം പൊട്ടിച്ചും, മധുരപലഹാരം വിതരണം ചെയ്തും, ഗാനങ്ങൾ ആലപിച്ചും പരിപാടി വർണാഭമായി. എസ്.എച്ച്.ഒ പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്തു. എസ്.ഐ സിബി, എസ്.ഐ ജിജി ലൂക്കോസ്, എസ്.ഐ മനോജ്, എസ്.ഐ ശ്രീകുമാർ, റൈറ്റർ സജീവ്, സമിതിയംഗങ്ങളായ സിബി അടവിച്ചിറ, കുര്യാക്കോസ് കൈലാത്ത് തുടങ്ങിയവർ പങ്കെടുത്തു.