പരസ്യബോർഡ് : പരാതി നൽകി
Saturday 27 December 2025 12:51 AM IST
പൊൻകുന്നം : ദേശീയപാത 183ഉം പുനലൂർ മുവാറ്റുപുഴ സംസ്ഥാനപാതയും സംഗമിക്കുന്ന പൊൻകുന്നം ടൗണിലെ സിഗ്നലിൽ ദിശ ബോർഡുകൾ ശ്രദ്ധിക്കാത്ത രീതിയിൽ പരസ്യം പതിച്ചതിനെതിരെ ബി.ജെ.പി ദേശീയപാത അതോറിറ്റിക്കും കെ.എസ്.ടി.പിയ്ക്കും പരാതി നൽകി. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന സിഗ്നലിൽ ദിശ ബോർഡുകൾ കാണാൻ സാധിക്കാത്ത തരത്തിൽ പരസ്യങ്ങൾ സ്ഥാപിച്ചത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദിശ ബോർഡുകൾ ക്കൊപ്പം ഒരേ നിറത്തിൽ പതിച്ച പരസ്യങ്ങൾ ഡ്രൈവർമാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.ബി.ജെ.പി ജില്ലാ സെക്രട്ടറി ജി. ഹരിലാലാണ് പരാതി നൽകിയത്