മെഡിസെപ് പ്രീമിയം വർദ്ധന പിൻവലിക്കണം

Saturday 27 December 2025 12:37 AM IST

കോട്ടയം : പെൻഷൻകാരുടെ മെഡിസെപ്പ് പ്രീമിയം 500 ൽ നിന്ന് 810 രൂപയായി വർദ്ധിപ്പിക്കാനുള്ള ഏകപക്ഷീയമായ തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് ഫ്രണ്ട് സംസംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മെഡിസെപ് അംഗത്വം ഓപ്ഷണലാക്കുക, ഒ.പി ചികിത്സയ്ക്കും ആനുകൂല്യം ലഭ്യമാക്കുക, തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റ് വി.എം മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.മൈക്കിൾ സിറിയക്, പി.രാധാകൃഷ്ണ കുറുപ്പ്, ഡോ.വർഗീസ് പേരയിൽ, ജയ്‌സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ, പി.ടി ജേക്കബ്, മാത്തച്ചൻ പ്ലാന്തോട്ടം, ജോയി അഗസ്റ്റിൻ, ബാബു ജോസഫ് എന്നിവർ പങ്കെടുത്തു.