സ്‌‌ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് മാരത്തോൺ

Friday 26 December 2025 6:46 PM IST

തിരുവനന്തപുരം: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 29ന് മാരത്തോൺ സംഘടിപ്പിക്കുന്നു.

'ഓറഞ്ച് ദി വേൾഡ് ക്യാംപയി' ന്റെ ഭാഗമായി രാവിലെ ഏഴു മണിക്ക് കവടിയാർ വിവേകാനന്ദ പാർക്കിൽ നിന്നും ആരംഭിക്കുന്ന മാരത്തോൺ ജില്ലാ കളക്ടർ അനു കുമാരി ഫ്ളാഗ് ഓഫ് ചെയ്യും. മാരത്തോൺ മാനവീയം വീഥിയിൽ അവസാനിക്കും.