സോഷ്യൽ മീഡിയ തൂക്കി വിജയ് യുടെ ചെല്ലമകളേ

Saturday 27 December 2025 6:42 AM IST

കേരളത്തിൽ പുലർച്ചെ 4ന് ആദ്യ പ്രദർശനം

വിജയ് ആലപിച്ച ജനനായകനിലെ "ചെല്ല മകളേ" എന്ന ഗാനം സോഷ്യൽ മീഡിയയിൽ തീ പാറിക്കുന്നു.

അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ എത്തിയ മെലഡി ഗാനം റിലീസായി ചുരുങ്ങിയ സമയത്തിനകം തരംഗമായി. ജനനായകനിലെ ഓരോ വിശേഷത്തിനും വമ്പൻ വരവേൽപ്പാണ് ലഭിക്കുന്നത് . ജനനായകനിലെ മൂന്നാമത്തെ ഗാനം ആണ് പുറത്തിറങ്ങിയത്. ആദ്യ സിംഗിളായ ദളപതി കച്ചേരിക്കും രണ്ടാം ഗാനമായ ഒരു പേരെ വരലാര് എന്ന ഗാനത്തിനും ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണിത്. വിജയുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകതയുമായി പൊങ്കൽ റിലീസായി ജനുവരി 9ന് എത്തും.

കേരളത്തിൽ പുലർച്ചെ 4ന് ആദ്യ പ്രദർശനം. ബോബി ഡിയോൾ, പൂജ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു എന്നിവരാണ് മറ്ര് താരങ്ങൾ. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് നിർമ്മാണം. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. ഛായാഗ്രഹണം: സത്യൻ സൂര്യൻ നിർവഹിക്കുന്നു, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിംഗ് : പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്ര്യൂ: പല്ലവി സിംഗ്, മേക്കപ്പ്: നാഗരാജ, പി.ആർ.ഒ: പ്രതീഷ് ശേഖർ.