ആശയുടെ മുഖഭാവത്തിൽ ഉർവശിയും ജോജുവും
ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ' എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. പ്രവചനാതീതമായ മുഖഭാവങ്ങളുമായി ഉർവശിയേയും ജോജുവിനേയും പോസ്റ്ററിൽ അവതരിപ്പിക്കുന്നു. നവാഗതനായ സഫർ സനൽ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. കഥാപാത്രങ്ങളുടെ അവിസ്മരണീയമായ പ്രകടനങ്ങളായിരിക്കും പ്രേക്ഷകർക്ക് 'ആശ'യിലൂടെ അവതരിപ്പിക്കുന്നതെന്ന് പോസ്റ്റർ സൂചന നൽകുന്നു. അങ്ങേയറ്റം സങ്കീർണവും പ്രവചനാതീതവുമായ കഥാപാത്രമായാണ് ഉർവശി എത്തുന്നത്. ജോജു ജോർജും വേറിട്ടൊരു ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. 'പണി' ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. ജോജു ജോർജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: മിഥുൻ മുകുന്ദൻ, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്,സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ,
അഞ്ച് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മിക്കുന്നത്. പി.ആർ. ഒ: ആതിര ദിൽജിത്ത്.