50 കോടി ക്ളബിൽ ഭ.ഭ.ബ
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച 'ഭ.ഭ.ബ' 50 കോടി ക്ളബിൽ. റിലീസ് ചെയ്ത് ഒരാഴ്ച എത്തിയപ്പോഴാണ് 50 കോടി ക്ളബിൽ ഇടംപിടിച്ചത്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രം ആദ്യ 4 ദിനം പിന്നിട്ടപ്പോൾ ആഗോള ഗ്രോസ് കളക്ഷൻ 41 കോടി 30 ലക്ഷം രൂപ നേടിയിരുന്നു. ആരാധകരും കുടുംബ പ്രേക്ഷകരും യുവ സിനിമാ പ്രേമികളുമെല്ലാം ഒരുപോലെ ഏറ്റെടുത്ത ചിത്രം ആദ്യ ദിനം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 15 കോടിക്ക് മുകളിലാണ്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിന്റെ ഹൈലൈറ്റ്, മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മാസ്സ് അതിഥി വേഷമാണ്.സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണ, റെഡിൻ കിംഗ്സിലി , ഷമീർ ഖാൻ , ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻഡി എന്നിവരാണ് മറ്റ് താരങ്ങൾ. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ, അഡീഷണൽ തിരക്കഥയും സംഭാഷണവും- ധനഞ്ജയ് ശങ്കർ, ഛായാഗ്രഹണം - അർമോ, സംഗീതം - ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം- ഗോപി സുന്ദർ,
ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിൽ വിതരണം.