റിയ ഷിബുവിന്റെ ഡെലുലൂ പൊളി ആണ്

Saturday 27 December 2025 6:56 AM IST

നി​വി​ൻ​ ​പോ​ളി​ ​ചി​ത്രം​ ​സ​ർ​വ്വം​ ​മാ​യ​ ​കൈ​യ​ടി​ ​നേ​ടു​മ്പോ​ൾ​ ​നാ​യി​ക​യേ​ക്കാ​ൾ​ ​പ്രേ​ക്ഷ​ക​ർ​ ​സ് നേഹി​ക്കു ന്ന​ത് ​ഡെ​ലൂ​ലു​വി​നെ​ ​അ​വ​ത​രി​പ്പി​ച്ച​ ​റി​യ​ ​ഷി​ബു​വി​നെ.​ ​ഡെ​ലു​ലു​ ​എ​ന്ന​ ​ക്യൂ​ട്ട് ​ക​ഥാ​പാ​ത്ര​മാ​യി​ ​റി​യ​ ​ഷി​ബു​ ​നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു.​ ​ നി​വി​ന്റെ​യും​ ​റി​യ​ ​ഷി​ബു​വി​ന്റെ​യും​ ​കെ​മി​സ്ട്രി​യും​ ​പ്ര​ക​ട​ന​വും​ ​ഇ​വ​രു​ടെ​ ​രം​ഗ​ങ്ങ​ൾ​ക്ക് ​മി​ഴി​വേ​കു​ന്നു.​ ​മാ​ത്യു​ ​തോ​മ​സ് ​നാ​യ​ക​നാ​യ​ ​ക​പ്പ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ആ​ണ് ​അ​ര​ങ്ങേ​റ്റം.​ ​അ​ഭി​ന​യ​ത്തി​ലേ​ക്ക് ​എ​ത്തു​ന്ന​തി​നു​മു​മ്പ് ​ടി​ക് ​ടോ​ക്,​ ​ഡ​ബ്‌​സ് ​മാ​ഷ് ​എ​ന്നി​വ​യി​ലൂ​ടെ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​റി​യ​ ​പ്ര​ശ​സ്ത​ ​നി​ർ​മ്മാ​താ​വ് ​ഷി​ബു​ ​ത​മീ​ൻ​സി​ന്റെ​ ​മ​ക​ളാ​ണ്.​ ​ഇ​രു​പ​തു​കാ​രി​യാ​യ​ ​റി​യ​ ​എ​ച്ച്.​ആ​ർ.​ ​പി​ക്‌​ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ത​ഗ്‌​സ്,​ ​മു​റ,​ ​വീ​ര​ ​ധീ​ര​ ​ശൂ​ര​ൻ​ ​പാ​ർ​ട് 2​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്. സ​ർ​വ്വം​ ​മാ​യ​യി​ലെ​ ​റി​യ​യു​ടെ​ ​പ്ര​ക​ട​നം​ ​ക​രി​യ​റി​ൽ​ ​വ​ഴി​ത്തി​രി​വ് ​ആ​കു​മെ​ന്ന് ​ഉ​റ​പ്പാ​ണ്.​ ​ഓ​ൾ​ ​വി​ ​ഇ​മാ​ജി​ൻ​ ​ആ​സ് ​ലൈ​റ്റ്,​ ​മു​റ,​ ​മേ​നേ​ ​പ്യാ​ർ​ ​കി​യ​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​ഹൃ​ദു​ ​ഹാ​റൂ​ൺ​ ​സ​ഹോ​ദ​ര​നാ​ണ്.​ ​ ടൊ​വി​നോ​ ​തോ​മ​സ്,​ ​ബേ​സി​ൽ​ ​ജോ​സ​ഫ്,​ ​വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​എ​ന്നി​വ​ർ​ ​നാ​യ​ക​ന്മാ​രാ​കു​ന്ന​ ​അ​തി​ര​ടി​യി​ൽ​ ​നാ​യി​ക​മാ​രി​ൽ​ ​ഒ​രാ​ളാ​ണ് ​റി​യ.​ ​ദ​ർ​ശ​ന​ ​രാ​ജേ​ന്ദ്ര​ൻ,​ ​സെ​റി​ൻ​ ​ഷി​ഹാ​ബ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​നാ​യി​ക​മാ​ർ.