മഖാം ഉറൂസ് മത പ്രഭാഷത്തിന് തുടക്കം

Friday 26 December 2025 8:39 PM IST

കാഞ്ഞങ്ങാട് അതിഞ്ഞാൽ മഖാം ഉറൂസിൻ്റെ ഭാഗമായുള്ള മതപ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി. അതിഞ്ഞാൽ ജമാഅത്ത് പ്രസിഡന്റ് തെരുവത്ത് മൂസ്സ ഹാജിയുടെ അധ്യക്ഷതയിൽ എൻ.പി.എം. സൈനുൽ ആബിദിൻ തങ്ങൾ മതപ്രഭാഷണം നടത്തി. ടി.ടി.അബ്ദുൾ ഖാദർ അസ്ഹരി ഉൽബോദന പ്രഭാഷണം നടത്തി. ചൂരക്കോടി കളരിസംഘം വില്ലാപ്പള്ളി അവതരിപ്പിച്ച കളരി പ്രദർശനം നടത്തി. അഷറഫ് ഹന്ന,പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി, മുഹമ്മദ് കുഞ്ഞി സഅദി ,കെ.കെ.അബ്ദുല്ല ഹാജി ; പാലക്കി കുഞ്ഞാമദ് ഹാജി, സാദത്ത്, പാലക്കി അബ്ദുൾ നാസർ, പി.എം. ഫൈസൽ, പി. അബ്ദുൾ കരിം, മണ്ട്യൻ അബ്ദുൾ റഹ്മാൻ, യു.വി.ഫിയാസ് , ബഷീർ പാലാട്ട്, ഖാലിദ് അറബിക്കാടത്ത്, സി എച്ച്.ഫലീൽ, ഷറഫുദ്ദീൻ കോലോത്ത്, മുഹമ്മദ് കുഞ്ഞി ബാറ്റ, സുബൈർകോട്ടയിൽ, യു.വി.ഹുസൈൻ, കുഞ്ഞാമദ് ഔതുന്നോടത്ത്, സ്വാദിക്ക് ദാരിമി, എന്നിവർ സംസാരിച്ചു. മുഹമ്മദലി ലണ്ടൻ നന്ദിയും പറഞ്ഞു.