കെ.എസ്.എസ്.പി എ സമ്മേളനം

Friday 26 December 2025 8:43 PM IST

കാഞ്ഞങ്ങാട്: കെ.എസ്.എസ്.പി എ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.സരോജിനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.വി.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം തങ്കമ്മ വേലായുധൻ,ജോസെക്രട്ടറി ബി.റഷീദ, സംസ്ഥാന കൗൺസിലർ പി.പി. ലസിത, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ലിസമ്മ ജേക്കബ്ബ് സ്വാഗതവും റജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ ആർ.ശ്യാമളാദേവി നന്ദിയും പറഞ്ഞു. ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി.കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.മോഹനൻ സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി പുരുഷോത്തമൻ കാടകം നന്ദിയും പറഞ്ഞു. സുഹൃദ് സമ്മേളനം അഡ്വ.പി വി സുരേഷ് ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കണ്ണൻ കരിച്ചേരി അദ്ധ്യക്ഷത വഹിച്ചു.കെ.ബാലകൃഷ്ണൻ നായർ സ്വാഗതവും സി പ്രേമ രാജൻ നന്ദിയും പറഞ്ഞു. എ.ടി.ശശി ,വിനോദ് കുമാർ അരമന ,ബാലകൃഷ്ണൻ കല്ലറ എന്നിവർ സംസാരിച്ചു.