" പരസ്പരം " ചിത്ര പ്രദർശനം

Friday 26 December 2025 8:45 PM IST

പയ്യന്നൂർ : ചിത്രകാരൻ മനോജ് മാത്രാടൻ സ്റ്റിക്കർ ആർട്ടിൽ തീർത്ത ചിത്ര പ്രദർശനം "പരസ്പരം " ഗാന്ധി പാർക്കിലെ ലളിത കലാ അക്കാഡമി ആർട്ട് ഗാലറിയിൽ തുടങ്ങി. സംഘാടക സമിതി കൺവീനർ പി.ഗംഗാധരന്റെ അദ്ധ്യക്ഷതയിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലളിതകലാ അക്കാഡമി ചെയർമാൻ എബി എൻ.ജോസഫ് , അഡ്വ.പി. സന്തോഷ് , കെ.വി. ലളിത , വി.വി.ഗിരീഷ്‌കുമാർ, പി.സുരേഷ്, കെ.വി.പ്രശാന്ത് കുമാർ, പ്രിയഗോപാൽ, രാധാകൃഷ്ണൻ കാനായി, സി.മധുസൂദനൻ, പി.ഭാസ്കരൻ, മനോജ് മാത്രാടൻ സംസാരിച്ചു. ഉണ്ണി കാനായി സ്വാഗതവും കലേഷ് കല നന്ദിയും പറഞ്ഞു വ്യത്യസ്തങ്ങളായ സ്റ്റിക്കറുകൾ വിവിധ ആകൃതിയിൽ മുറിച്ചെടുത്ത് ഒട്ടിച്ച് ചേർത്ത് നിർമ്മിക്കുന്നതാണ് സ്റ്റിക്കർ ആർട്ട്. രാവിലെ 10 മുതൽ വൈകീട്ട് 7 മണി വരെയാണ് പ്രദർശനം. 30ന് സമാപിക്കും.