ബാലസദനം ഹേമന്തശിബിരം
Friday 26 December 2025 8:49 PM IST
കാഞ്ഞങ്ങാട്: സേവാഭാരതി കാഞ്ഞങ്ങാട് , ബാല വികാസ കേന്ദ്ര സമന്വയ സമിതി കേരളം ഏച്ചിക്കാനം വൃന്ദാവനം ബാലസദനത്തിൽ ഹേമന്ദ ശിബിരം സംഘടിപ്പിച്ചു. ശശി രേഖാസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കുശവൻ കുന്ന് ഡയറക്ടർ കെ.ശശിധര റാവു ഉദ്ഘാടനം ചെയ്തു സേവാഭാരതി കാഞ്ഞങ്ങാട് പ്രസിഡന്റ് ഗുരുദത്ത് റാവു അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആവണി ആവൂസ്, തൈക്കോൻഡോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ അഭിനവ് എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. സേവാഭാരതി കൺവീനർ കെ.ബാലകൃഷ്ണൻ സ്വാഗതവും സെക്രട്ടറി വി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ എ.അതുൽ , കെ.എം.ലതീഷ് എന്നിവർ ദുരന്ത നിവാരണ ക്ലാസും രത്നാകരൻ കുരുക്കളുടെ നേതൃത്വത്തിൽ കളരിപയറ്റും, ഭക്തിഗാന മത്സരവും സംഗീത സദസ്സും അരങ്ങേറി.