യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചകേസ്: രണ്ട് പേർ റിമാൻഡിൽ
Saturday 27 December 2025 5:01 AM IST
ആലുവ: മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കടുങ്ങല്ലൂർ മുപ്പത്തടം കരോത്തുകുന്ന് അഭിജിത് കിഷോർ (29), മുപ്പത്തടം വടശേരി തണ്ടരിക്കൽ ഉന്നതിയിൽ അമൽ ജോണി (29) എന്നിവരെ ബിനാനിപുരം പൊലീസ് അറസ്റ്റുചെയ്തു.
25ന് പുലർച്ചെ 12.10ഓടെയാണ് സംഭവം. പ്രതികൾ മുൻവൈരാഗ്യത്തിൽ യുവാവിനെ മൊബൈൽ ഫോണിലൂടെ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി കേസുകളിലെ പ്രതിയാണ് അഭിജിത്തെത്ത് ഇൻസ്പെക്ടർ വി.ആർ സുനിൽ പറഞ്ഞു. ഇരുവരെയും റിമാൻഡ് ചെയ്തു.