അയൽവാസിയുടെ കഴുത്തിന് വെട്ടിയ യുവാവ് അറസ്റ്റിൽ

Saturday 27 December 2025 2:26 AM IST

കൊച്ചി: മുളവുകാട് പോഞ്ഞിക്കര വായനശാലയ്ക്ക് സമീപം അയൽവാസിയെ കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. പോഞ്ഞിക്കര പള്ളത്തുപ്പറമ്പിൽ വിനോദിനാണ് (54) ബുധനാഴ്ചരാത്രി വെട്ടേറ്റത്. പ്രതി അജീഷിനെ (30) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

രാത്രി ഏഴിന് വിനോദും പ്രതിയുടെ പിതാവും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായതായി പൊലീസ് പറയുന്നു. സ്ഥലത്തെത്തിയ അജീഷ് വിനോദിന്റെ കൈപിടിച്ചു തിരിച്ചു. ഇതിനിടെ പ്രതിയെ പിടിച്ചുതള്ളിയശേഷം വിനോദ് ഇവിടെനിന്ന് പോയി. തുട‌ർന്നാണ് രാത്രി 8.45ഓടെ കത്തിയുമായി എത്തിയ പ്രതി വിനോദിന്റെ കഴുത്തിൽ വെട്ടിയത്. ചുണ്ടിനും മുറിവുണ്ട്. മുളവുകാട് എസ്.എച്ച്.ഒ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.