120 ലീറ്റർ വാറ്റുചാരായവുമായി ഒരാൾ പിടിയിൽ 

Saturday 27 December 2025 12:37 AM IST

രാജാക്കാട്:ക്രിസ്മസ്,ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ റെയ്ഡിൽ രാജാക്കാട് എൻ. ആർ സിറ്റിയിൽ നിന്നും 120 ലീറ്റർ വാറ്റുചാരായവും വാറ്റുപകരണങ്ങളുമായി ഒരാളെ അറസ്റ്റ് ചെയ്തു.എൻ.ആർ സിറ്റി വള്ളിശേരിൽ ബിനോജ്(49)ആണ് പിടിയിലായത്. ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡിന്റെ ചുമതലയുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്കുമാർ ടി.യും പാർട്ടിയും ചേർന്നാണ് അറസ്റ്റ് ചെയ്തത്. വ്യവസായികാടിസ്ഥാനത്തിൽ വാറ്റ് ചാരായം നിർമ്മിച്ച് വിൽപന നടത്തിവരികയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പന്നിഫാമിന്റെ മറവിലാണ് ചാരായ നിർമ്മാണവും വിതരണവും നടത്തി വന്നതെന്നാണ് എക്‌സൈസ് അധികൃതർ പറയുന്നത്.എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വി രാജേഷ്‌കുമാർ,ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ അസിഎക്‌സൈസ് ഇൻസ്‌പെക്ടർ രാജ്കുമാർ ,പ്രിവന്റീവ് ഓഫീസർമാരായ കെ .എൻ സിജുമോൻ, പി.എം ജലീൽ,റ്റി.എ അനീഷ് ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ആൽവിൻ ജോസ്,ഷോബിൻ മാത്യു,അനൂപ് പി ജോസഫ് , സ്‌പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ പി.കെ ഷിജു , എ അനന്തു, ഗ്രീഷ്മ ഉണ്ണികൃഷ്ണൻ , എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിലുണ്ടായിരുന്നത്.