നഗരത്തിലും ജില്ലാ പഞ്ചായത്തിലും പെൺഭരണം !

Saturday 27 December 2025 12:00 AM IST

തൃശൂർ: ഇക്കുറി തൃശൂർ നഗരവും ജില്ലാ പഞ്ചായത്തും ഭരിക്കാൻ വനിതാ സാരഥികൾ ഒരുങ്ങി..! കോർപറേഷൻ മേയറായി ഡോ. നിജി ജസ്റ്റിൻ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിനും വനിതാ സാരഥിയെത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മേരി തോമസിന്റെ പേരാണ് പരിഗണിക്കുന്നത്. മേയർ, ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനങ്ങളിലേക്ക് പുരുഷനോ വനിതയോ എന്നത് നറുക്കെടുപ്പിലൂടെയാണ് കണ്ടെത്തുന്നതെങ്കിലും മേയർ വനിതയാകുമ്പോൾ ജില്ലാ പഞ്ചായത്ത് ഭരണം വനിതകളുടെ വീണ്ടും കൈകളിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട്.

2005-2010 കാലത്ത് ഡോ. ആർ. ബിന്ദു മേയറായിരിക്കെ മാത്രമായിരുന്നു ഇതിൽ മാറ്റമുണ്ടായത്. കെ.വി. ശ്രീകുമാറും അമ്പാടി വേണുവും ആയിരുന്നു അന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചത്. 2015 - 2020 കാലത്ത് അജിത ജയരാജനും അജിത വിജയനും മേയറായിരുപ്പോൾ മേരി തോമസിനായിരുന്നു ജില്ലാ പഞ്ചായത്തിലെ ഊഴം. ഇപ്പോഴിതാ ഡോ. നിജി ജസ്റ്റിൻ മേയറായി എത്തുമ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വീണ്ടും വനിതയെത്തുന്നു.

ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​:​ ​മേ​രി​ ​തോ​മ​സും​ ​ടി.​കെ.​സു​ധീ​ഷും​ ​സ്ഥാ​നാ​ർ​ത്ഥി​കൾ

തൃ​ശൂ​ർ​:​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്തേ​ക്ക് ​ഇ​ന്ന് ​ന​ട​ക്കു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​എ​ൽ.​ഡി.​എ​ഫി​ൽ​ ​നി​ന്ന് ​സി.​പി.​എ​മ്മി​ലെ​ ​മേ​രി​ ​തോ​മ​സും​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്തേ​ക്ക് ​സി.​പി.​ഐ​യി​ലെ​ ​ടി.​കെ.​സു​ധീ​ഷും​ ​മ​ത്സ​രി​ക്കും.​ ​മേ​രി​തോ​മ​സ് ​വാ​ഴാ​നി​ ​ഡി​വി​ഷ​നി​ൽ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ​വി​ജ​യി​ച്ച​ത്.​ 2015​ ​-​ 2020​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​മൂ​ന്നു​ ​വ​ർ​ഷ​ക്കാ​ലം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റാ​യി​രു​ന്നു.​ ​സി.​പി.​എം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗ​വും​ ​മ​ഹി​ളാ​ ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​ജോ.​സെ​ക്ര​ട്ട​റി​യു​മാ​ണ്. പൊ​തു​മേ​ഖ​ല​ ​സ്ഥാ​പ​ന​മാ​യ​ ​എ​സ്.​ഐ.​എ​ഫ്.​എ​ല്ലി​ന്റെ​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​അം​ഗ​മാ​ണ്.​ 1995​ൽ​ ​തെ​ക്കും​ക​ര​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റും​ 2005​ ​ൽ​ ​പ്ര​സി​ഡ​ന്റു​മാ​യി.​ ​കോ​മേ​ഴ്‌​സ് ​ബി​രു​ദ​ധാ​രി​ ​കൂ​ടി​യാ​ണ്.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്തേ​ക്ക് ​മ​ത്സ​രി​ക്കു​ന്ന​ ​ടി.​കെ.​സു​ധീ​ഷ് ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ്,​ ​കാ​റ​ളം​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എ​ന്നീ​ ​സ്ഥാ​ന​ങ്ങ​ൾ​ ​വ​ഹി​ച്ചി​രു​ന്നു.​ ​നി​ല​വി​ൽ​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​അം​ഗ​മാ​ണ്.​ ​എ.​ഐ.​ടി.​യു.​സി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യും​ ​നി​ര​വ​ധി​ ​ട്രേ​ഡ് ​യൂ​ണി​യ​നു​ക​ളു​ടെ​ ​ഭാ​ര​വാ​ഹി​യു​മാ​ണ്.