കോർപറേഷന്റെ മിടിപ്പറിയാൻ ഡോക്ടർ

Saturday 27 December 2025 12:00 AM IST

തൃശൂർ: കോർപറേഷനിൽ വികസനത്തിന്റെ തുടിപ്പും മിടിപ്പുമറിയാൻ ഒരു ഡോക്ടർ തലപ്പത്തേക്ക്. അഞ്ചു വർഷമായി എം.കെ.വർഗീസിന്റെ 'പട്ടാള ഭരണത്തിന്' പിൻഗാമിയായി ഡോക്ടറെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. പ്രമുഖ ഗൈനോക്കോളജിസ്റ്റ് കൂടിയായ ഡോ.നിജി ജസ്റ്റിൻ ആദ്യമായിട്ടാണ് കൗൺസിലിൽ എത്തുന്നതെങ്കിലും മൂന്നു പതിറ്റാണ്ടോളമായി പൊതുപ്രവർത്തന രംഗത്ത് സജീവവാണ്. കിഴക്കുപാട്ടുകര ഡിവിഷനിൽ നിന്ന് ജയിച്ച് കൗൺസിലറായ ഡോ.നിജി ജസ്റ്റിൻ മേയർ സ്ഥാനത്തേക്ക് എത്തുമ്പോൾ പാർട്ടി പരിഗണിച്ചത് മൂന്നു പതിറ്റാണ്ട് കാലത്തെ സംഘടന പ്രവർത്തന പരിചയമാണ്. നിലവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റാണ്.യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ്,യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിള കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. മൂന്നു പതിറ്റാണ്ടായി ഗൈനോക്കോളജിസ്റ്റായി തൃശൂരിൽ സേവനം ചെയ്യുന്നു. കോ-ഓപ്പറേറ്റീവ് ആശുപത്രി, ഹാർട്ട് / സൺ ആശുപത്രികളിൽ സേവനം അനുഷ്ഠിച്ചുണ്ട്. 25 വർഷം മുമ്പ് പ്രസവമുറിയിൽ ഭർത്താവിനെ പ്രവേശിപ്പിക്കുന്ന ചുവടുവെപ്പിന് തുടക്കം കുറിച്ച ഗൈനോക്കളജിസ്റ്റാണ്. പാസ്റ്റർ കൗൺസിൽ മെമ്പർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ലൂർദ്ദ് കത്തീഡ്രൽ ഇടവകയിലെ സെന്റ് ജോസഫ്‌സ് കുടുംബ കൂട്ടായ്മ വൈസ് പ്രസിഡന്റാണ്. ഇടവക പ്രതിനിധി യോഗം അംഗമാണ്. ലൂർദ്ദ് പള്ളി ലിറ്റർജി കമ്മിറ്റി അംഗമായും പ്രവർത്തിച്ച് വരുന്നു.

സം​ഘ​ട​നാ​ ​രം​ഗ​ത്തെ​ ​നി​റ​സാ​ന്നി​ദ്ധ്യം ഇ​നി​ ​ഡെ​പ്യു​ട്ടി​ ​മേ​യ​ർ​ ​പ​ദ​വി​യിൽ

തൃ​ശൂ​ർ​:​ ​തു​ട​ക്കം​ ​മു​ത​ൽ​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​പ​ദ​വി​യി​ലേ​ക്ക് ​ഉ​യ​ർ​ന്ന് ​വ​ന്ന​ ​പേ​രാ​ണ് ​എ.​പ്ര​സാ​ദ്.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സ​മ​ര​ ​രം​ഗ​ത്തെ​ ​പ്ര​ധാ​നി​യാ​ണ് ​ഇ​ദ്ദേ​ഹം.​ ​കെ.​എ​സ്.​യു​ക്കാ​ലം​ ​മു​ത​ൽ​ ​പൊ​തു​പ്ര​വ​ർ​ത്ത​ന​ ​രം​ഗ​ത്ത് ​സ​ജീ​വം.​ ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​കൗ​ൺ​സി​ല​റാ​കു​ന്ന​ത്.​ ​നേ​ര​ത്തെ​ ​കൗ​ൺ​സി​ല​റാ​യി​രു​ന്ന​പ്പോ​ൾ​ ​ന​ട​ത്തി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഏ​റെ​ ​ശ്ര​ദ്ധേ​യ​മാ​യി.​ ​കെ.​എ​സ്.​യു​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ്,​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി,​ ​കാ​ലി​ക്ക​റ്റ് ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​സെ​ന​റ്റ് ​അം​ഗം,​ ​ശ്രീ​ശ​ങ്ക​ര​ ​കോ​ളേ​ജ് ​യൂ​ണി​യ​ൻ​ ​ചെ​യ​ർ​മാ​ൻ,​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​നി​ല​വി​ൽ​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​യാ​ണ്.​ ​ജി​ല്ലാ​ ​ഫാ​ർ​മേ​ഴ്‌​സ് ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​പ്ര​സി​ഡ​ന്റെ​ന്ന​ ​നി​ല​യി​ൽ​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ൽ​ ​ഒ​ട്ടേ​റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​വി​വേ​കോ​ദ​യം​ ​സ്‌​കൂ​ളി​ലെ​ ​അ​ദ്ധ്യാ​പി​ക​ ​സി.​രേ​ഖ​യാ​ണ് ​ഭാ​ര്യ.​ ​മ​ക്ക​ൾ​:​ ​ന​വ​നീ​ത് ​കൃ​ഷ്ണ​ൻ,​ ​ഘ​ന​ശ്യം.