വികസനത്തിന് പുതിയ മുഖം സൃഷ്ടിക്കും : മേയർ ഡോ.നിജി ജസ്റ്റിൻ
Saturday 27 December 2025 12:00 AM IST
തൃശൂർ : അഞ്ച് വർഷം കൊണ്ട് നഗരത്തിന്റെ വികസനത്തിന് പുതിയ മുഖം സൃഷ്ടിക്കുമെന്ന് മേയർ ഡോ.നിജി ജസ്റ്റിൻ. പാർട്ടിയും ജനങ്ങളും ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റും. 19 വനിതാ കൗൺസിലർമാർ തന്നെ ഭരണ പക്ഷത്തുണ്ടെന്നത് അഭിമാനകരമാണ്. എല്ലാ കൗൺസിലർമാരോടും ചർച്ച ചെയ്ത് മുന്നോട്ട് പോകും. കഴിഞ്ഞ പത്ത് വർഷം കാണാത്ത വികസനം അടുത്ത അഞ്ച് വർഷം കൊണ്ട് ഉണ്ടാകും. പാർട്ടി നേതൃത്വത്തിന്റെ അഭിപ്രായവും ആരാഞ്ഞുകൊണ്ടുള്ള പ്രവർത്തനമാകും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുക. ഭർത്താവ് ജസ്റ്റിന്റെ പിതാവ് എൻ.ഡി.ജോർജ് മുനിസിപ്പൽ ചെയർമാനായിരുന്നു. 41 വർഷത്തിന് ശേഷം വീണ്ടും ആ വീട്ടിൽ ചെയർമാൻ സ്ഥാനം എത്തുന്നത് വലിയ സന്തോഷമാണ്. നൂറു വർഷത്തിന് ശേഷം തൃശൂരിൽ ഒരു ഡോക്ടർ അദ്ധ്യക്ഷ പദവിലെത്തുന്നത് സന്തോഷകരമാണെന്നും അവർ കൂട്ടിചേർത്തു.