ശിക്ഷ ലഭിച്ച് ഒരുമാസത്തിനുള്ളിൽ സിപിഎം നേതാവിന് പരോൾ, പുറത്തിറങ്ങുന്നത് ജയിലിൽ കിടന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച വി കെ നിഷാദ്
Friday 26 December 2025 10:43 PM IST
കണ്ണൂർ : ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് പൊലീസ് സംഘത്തെ സ്റ്റീൽ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന സി.പി.എം നേതാവിന് പരോൾ. ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറിയും പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദിനാണ് (35) പരോൾ ലഭിച്ചിരിക്കുന്നത്. പിതാവിന്റെ ശസ്ത്രക്രിയാ ആവശ്യം ഉന്നയിച്ച് നൽകിയ അപേക്ഷയിലാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരുടെ നടപടി. ശിക്ഷിക്കപ്പെട്ട് ഒരുമാസം മാത്രം പിന്നിടുമ്പോഴാണ് പരോൾ ലഭിച്ചിരിക്കുന്നത്.
ഒരുമാസം മുമ്പാണ് നിഷാദിനെ കോടതി 20 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നതിനിടെ നിഷാദ് തദ്ദേശ തിരഞ്ഞെടുപ്പിലും മത്സരിച്ച് പയ്യന്നൂർ കൗൺസിലറായി വിജയിച്ചിരുന്നു. സ്വാഭാവിക നടപടിയുടെ ഭാഗമാണ് പരോൾ എന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം.