കരോൾ സംഘത്തെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

Saturday 27 December 2025 7:16 AM IST

ആലപ്പുഴ: കരോൾ സംഘത്തെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതിയെ മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് 7-ാം വാർഡിൽ പടിഞ്ഞാറേവെളി അനീഷിനെയാണ് (43)അറസ്റ്റ് ചെയ്തത്.

24ന് വീട്ടിലെ ചെടിച്ചട്ടികൾ പൊട്ടിച്ചത് കരോൾ സംഘമാണെന്ന്

തെറ്റിദ്ധരിച്ച് തിരുവിഴ ക്ഷേത്രത്തിന് സമീപം വച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും സൗണ്ട് സിസ്റ്റവും ലൈറ്റും മറ്റും പൊട്ടിച്ച് കളഞ്ഞതിൽ നാലായിരം രൂപയുടെ നഷ്ടം വരുത്തിയതിനും മാരാരിക്കുളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.