കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
Saturday 27 December 2025 2:31 AM IST
അടൂർ: അമിത വേഗതയിൽ വന്ന കാർ ദിശ മാറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. മണ്ണടി നിലമേൽ കേസരി ജംഗ്ഷൻ ഇലവന്നൂർക്കുഴി കിഴക്കേതിൽ സുഭദ്രാമ്മ ( 75) യാണ് മരിച്ചത്. . സ്കൂട്ടർ ഓടിച്ചിരുന്ന സുഭദ്ര യുടെ മരുമകൾ അഞ്ജന അനിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരം ചൂരക്കോട് ആരാധന ആശുപത്രിയിൽ ചികിത്സയ്ക് പോയി തിരികെ വരുമ്പോൾ അടൂർ- മണ്ണടി റോഡിൽ പെരുഞ്ചിറപ്പടിയിൽ വച്ചായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച കാർ വിട്ടുപോകാൻ തുനിയുന്നതിനിടയിൽ അഞ്ജന ബഹളം വച്ചതോടെ നാട്ടുകാർ ഒാടിക്കൂടി. തുടർന്ന് ഇൗ കാറിൽത്തന്നെയാണ് ഇരുവരെയും താലൂക്ക് അശുപത്രിയിൽ കൊണ്ടുപോയത്.