കേക്ക് വിതരണവും അന്നദാനവും

Friday 26 December 2025 11:33 PM IST

ചെന്നിത്തല: സേവാഭാരതിയുടെ സേവന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അവ സമൂഹത്തിന് പ്രചോദനമാണെന്നും ഫാ.അലക്സാണ്ടർ വട്ടേക്കാട് പറഞ്ഞു. ക്രിസ്മസിനോടനുബന്ധിച്ച് സേവാഭാരതി ചെന്നിത്തലയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര ഗവ.ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും വേണ്ടി നടത്തിയ ക്രിസ്മസ് കേക്ക് വിതരണവും അന്നദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫാ.അലക്സാണ്ടർ. നഴ്സിംഗ് സൂപ്രണ്ട് പരിപാടിക്ക് ആശംസകൾ നേർന്നു. സജു കുരുവിള സ്വാഗതവും സേവാഭാരതി ചെന്നിത്തല സെക്രട്ടറി മോഹൻ പിള്ള നന്ദിയും പറഞ്ഞു.