മോഷണക്കേസ് പ്രതി പിടിയിൽ

Friday 26 December 2025 11:33 PM IST

അമ്പലപ്പുഴ: വീടിന്റെ പൂട്ട് തകർത്ത് അകത്തു കയറി അലമാരയിൽ നിന്ന് സ്വർണം കവർന്ന കേസിലെ പ്രതി പിടിയിലായി. കൊല്ലം ഇരവിപുരം വടക്കേവിള പുതുവിള വീട്ടിൽ നജുമുദ്ദീനെയാണ് (53) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 28 ന് പുലർച്ചെ 2ന് പുന്നപ്ര വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിലെ വീട്ടിലായിരുന്നു മോഷണം. സി.ഐ മഞ്ജുദാസിന്റെ നേതൃത്വത്തിൽ പസ്.ഐ രതീഷ് . പി , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മാഹീൻ, അബൂബക്കർ, സിദ്ദീഖ് , ബിനുകുമാർ, രതീഷ്, ദബിൻഷ എന്നിവരാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.