വാജ്പേയ് നവഭാരത ശില്പി - എം.വി.ഗോപകുമാർ

Friday 26 December 2025 11:34 PM IST

ചാരുംമൂട് : അടൽ ബിഹാരി വാജ്പേയ് നവഭാരത ശില്പിയും കേരളത്തിന്റെ വികസനത്തിന് അടിത്തറ ഒരുക്കിയ പ്രധാനമന്ത്രിയുമാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.വി.ഗോപകുമാർ പറഞ്ഞു. അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം വള്ളികുന്നത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.കെ.അനൂപ്, മേഖല സെക്രട്ടറി അഡ്വണഹരീഷ് കാട്ടൂർ, ജില്ലാ ട്രഷറർ അനിൽ വള്ളികുന്നം ,ജില്ലാ സെൽ കോർഡിനേറ്റർ പ്രഭകുമാർ, മണ്ഡലം പ്രസിഡന്റ് കെ.സഞ്ജു, സന്തോഷ് ചത്തിയറ, രാഗേഷ് കാട്ടൂർ, ഷാജി വട്ടയ്ക്കാട് തുടങ്ങിയവർ സംസാരിച്ചു.