ക്രിസ്മസ് ഗാനസായാഹ്നം
Friday 26 December 2025 11:35 PM IST
തുറവൂർ: എഴുപുന്ന തെക്ക് 'നേരറിവ്' സാമൂഹിക–സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ വല്ലേത്തോട് എസ്.സി.ബി. 1124 മൈതാനത്ത് ക്രിസ്മസ് ഗാനസായാഹ്നം സംഘടിപ്പിച്ചു. കരുമാഞ്ചേരി സെന്റ് ആന്റണീസ് ചർച്ച് സഹവികാരി റവ. ഫാ. ബിപിൻ ആന്റണി അരേശ്ശേരിൽ ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ച് ക്രിസ്മസ് സന്ദേശവും നൽകി. നേരറിവ് പ്രസിഡന്റ് കെ. പ്രതാപന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എം.ഡി.മിനിമോൾ ., ഇ.കെ. ഗോപി, കെ.ജി. ശ്രീജേഷ്, എൻ.എസ് സുമേഷ് എന്നിവർ സംസാരിച്ചു. തുടർന്ന് ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു.