സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
Friday 26 December 2025 11:40 PM IST
ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ് സ്‌കൂളുകളിലെ ഒമ്പത് , 10 ക്ലാസ്സുകളിൽ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ(എൻ.എസ്.പി) മുഖേന മൈനോരിറ്റി സ്‌കോളർഷിപ്പിനായി അപേക്ഷ സമർപ്പിച്ചിട്ടില്ലാത്ത ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഇ - ഗ്രാന്റ്സ് പോർട്ടൽ മുഖേന അപേക്ഷിക്കാം. ഇതിനായി 2026 ജനുവരി ഒന്ന് മുതൽ 15 വരെ പോർട്ടൽ സജ്ജമാക്കും. മറ്റ് സ്‌കോളർഷിപ്പുകൾ ലഭ്യമാകാത്തവരെയാണ് ഈ പദ്ധതിയ്ക്കായി പരിഗണിക്കേണ്ടത്. ഇത് സ്ഥാപന മേധാവിമാർ പ്രത്യേകം ഉറപ്പ് വരുത്തേണ്ടതാണ്. ഇതു സംബന്ധിച്ച സർക്കുലറുകൾ www.egrantz.kerala.gov.in, www.bcdd.kerala.gov.inഎന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. ഫോണ്‍: 0484 - 2983130.