എ.എം. ആരിഫിന് കാറപകടത്തിൽ പരിക്ക്

Friday 26 December 2025 11:40 PM IST

ചേർത്തല: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും മുൻ എം.പിയുമായ എ.എം.ആരിഫ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ നിസാര പരിക്കേറ്റ ആരിഫിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 11 ഓടെ ആലപ്പുഴയിൽ നിന്നും നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ വരുമ്പോൾ ചേർത്തല ദേവീക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. ആരിഫ് ഓടിച്ചിരുന്ന കാർ ഓട്ടോയുടെ പിന്നിലിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. ഓട്ടോ ഡ്രൈവറും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.