മലയാറ്റൂർ അനുസ്മരണം

Saturday 27 December 2025 1:46 AM IST

തിരുവനന്തപുരം: മലയാറ്റൂർ രാമകൃഷ്ണന്റെ 28-ാമത് ചരമവാർഷിക ദിനത്തിൽ മലയാറ്റൂർ ഫൗണ്ടേഷൻ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. 'അനന്തയാത്രയുടെ ഇരുപത്തിയെട്ട് വർഷങ്ങൾ' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി ശനിയാഴ്ച വൈകിട്ട് 4.30ന് കരമന - ആഴാങ്കൽ വാക്ക്‌വേയിലെ റേഡിയോ പാർക്ക് ഹാളിൽ നടക്കും.ഡോ.ജി.ശങ്കർ സമ്മേളനം ഉദ്ഘാടനം ചെയ്യും.മലയാറ്റൂർ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് നൗഷാദ് എം.അലി അദ്ധ്യക്ഷത വഹിക്കും. സി.ഗൗരീദാസൻനായർ മലയാറ്റൂർ അനുസ്മരണ പ്രഭാഷണം നടത്തും.