എൻ.എം.എം.എസ് മാതൃകാ പരീക്ഷ
Saturday 27 December 2025 2:47 AM IST
തിരുവനന്തപുരം: ജില്ലയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ എൻ.എം.എം.എസ് മാതൃകാ പരീക്ഷ സംഘടിപ്പിക്കും.നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്ക് വേണ്ടിയാണ് പരിശീലന പരീക്ഷ ഒരുക്കിയിരിക്കുന്നത്.തിരുവനന്തപുരം ജില്ലയിലെ പന്ത്രണ്ട് ഉപജില്ലകളിലും ഇതിനായി പ്രത്യേകം പരീക്ഷാ കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നു മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.